Thursday 17 January 2019 03:54 PM IST : By സ്വന്തം ലേഖകൻ

എസ്.ബാലകൃഷ്ണൻ ഓർമ്മയായി; മറഞ്ഞത് മലയാള സിനിമാ സംഗീതത്തിലെ നിശബ്ദ സാന്നിധ്യം

bala-new

‘ഇൻ ഹരിഹർ നഗറി’ലെ ഗാനങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സംഗീതസംവിധായകൻ എസ്.ബാലകൃഷ്ണൻ അന്തരിച്ചു. ഇന്നു രാവിലെ 11 മണിക്ക് ചെന്നൈ നീലാങ്കരയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കാൻസർ ബാധിതനായി, ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു വൈകിട്ട് ബസന്റ ് നഗർ വൈദ്യുതി ശ്മശാനത്തിൽ.

ഇൻ ഹരിഹർ നഗർ,ഗോഡ് ഫാദർ, റാംജി റാവ് സ്പീക്കിംഗ്, വിയറ്റ്നാം കോളനി, മഴവിൽകൂടാരം എന്നീ ചിത്രങ്ങളിൽ ബാലകൃഷ്ണൻ ഒരുക്കിയ പാട്ടുകളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു.

ഇൻ ഹരിഹർ നഗറിലെ ‘ഉന്നം മറന്ന് തെന്നിപ്പറന്ന...’ എന്നാരംഭിക്കുന്ന പാട്ട് ഇപ്പോഴും യുവാക്കളുടെ ഹരമാണ്.