Wednesday 06 March 2024 11:43 AM IST : By സ്വന്തം ലേഖകൻ

ബോളിവുഡ് ആഡംബരങ്ങൾ ഉപേക്ഷിച്ച് ബുദ്ധസന്യാസിനിയായി, വ്യത്യസ്തം ഈ താരത്തിന്റെ ജീവിതവഴി

barkha-madan

ഒരു കാലത്ത് ബോളിവുഡിലും ഹിന്ദി ടെലിവിഷൻ രംഗത്തും സജീവസാന്നിധ്യമായിരുന്ന നടിയാണ് ബർഖ മദൻ.

അക്ഷയ് കുമാറിനൊപ്പം ‘ഖിലാഡിയോൺ കാ ഖിലാഡി’ എന്ന ചിത്രത്തിൽ അഭിനയിച്ച ബർഖ ‘ഘർ ഏക് സപ്ന’ എന്ന സീരിയലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതയാണ്. ബൂട്ട്, സോച്ച് ലോ, സുര്‍ഖാബ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു ഐശ്വര്യ റായ്, സുഷ്മിത സെൻ, പ്രിയ ഗിൽ, ശ്വേത മേനോൻ എന്നിവർക്കൊപ്പം ഫെമിനാ മിസ് ഇന്ത്യ മത്സരത്തിലും മത്സരിച്ച ബർഖ 1984ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റ് ആയിരുന്നു.

എന്നാൽ ഇപ്പോൾ താരം സിനിമയുടെയും താരപദവിയുടെയും ആകർഷണീയതയ്ക്ക് പുറത്താണ്. സിനിമയുടെ ആർഭാടങ്ങളെല്ലാം ഉപേക്ഷിച്ച് ബുദ്ധസന്യാസിനിയായി മാറിയിരിക്കുകയാണ് താരം. പഞ്ചാബ്‌ സ്വദേശിനിയായ ബർഖ 2002ലാണ് ദലൈ ലാമയുടെ ആശയങ്ങളിൽ ആകൃഷ്ടയാവുന്നത്. ഇപ്പോൾ കാഠ്മണ്ഡുവിലെ ആശ്രമത്തിൽ സന്യാസ ജീവിതം നയിക്കുന്നു.