Monday 27 January 2020 06:27 PM IST : By സ്വന്തം ലേഖകൻ

ആ പഴയ ചന്തം മാഞ്ഞിട്ടില്ല, വർഷങ്ങൾക്കിപ്പുറം ഭാനുപ്രിയ പൊതുവേദിയിൽ; വിഡിയോ

bhanu

തെന്നിന്ത്യൻ സിനിമയുടെ ഒരു കാലത്തെ സൂപ്പർ നായികയായിരുന്നു ഭാനുപ്രിയ. അഴകിയ രാവണൻ, രാജശിൽപ്പി തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നായിക. തെലുങ്ക് സിനിമകളിലൂടെ അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ച താരം മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. നടിപ്പിൻ രാക്ഷസി എന്നായിരുന്നു ഭാനുപ്രിയയെ നടി ശ്രീവിദ്യ വിശേഷിപ്പിച്ചിരുന്നത്.

തമിഴ് അവാർഡ് പരിപാടിക്കിടെ സുഹാസിനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അംബിക, ശ്രീവിദ്യ, സുഹാസിനി എന്നിവർ തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഭാനുപ്രിയയുടെ വരവ്. തങ്ങളുടെ കൂട്ടത്തിലെ നടിപ്പിൻ രാക്ഷസിയാണ് ഭാനുവെന്ന് ശ്രീവിദ്യ പറയുമായിരുന്നെന്ന് സുഹാസിനി പറഞ്ഞു. വർഷങ്ങൾക്കു ശേഷമാണ് ഭാനുപ്രിയ അവാർഡ് പരിപാടിയിൽ പങ്കെടുക്കാനെത്തുന്നത്.