മലയാളികളുടെ സ്വന്തം നടി ഭാവന സുമംഗലിയായി. കന്നഡ നിര്‍മാതാവ് നവീന്റെ കൈപിടിച്ച് കതിര്‍മണ്ഡപത്തില്‍ നിന്ന് തൃശൂര്‍ ജവഹർലാൽ കൺവൻഷൻ സെന്റര്‍ ഓഡിറ്റോറിയത്തിലേക്ക് ഭാവന എത്തി. വിവാഹത്തിന് വന്‍ സുരക്ഷയൊരുക്കിയെങ്കിലും മാധ്യമങ്ങളും ആരാധകരും ക്ഷേത്ര പരിസരത്തും ജവഹര്‍ കൺവൻഷൻ സെന്ററിനു മുന്നിലും നിരന്നു. കൂപ്പു കൈകളോടെ ഭാവന എല്ലാവരെയും നന്ദിയോടെ നോക്കി. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി രാവിലെ തൃശൂർ ജവഹർലാൽ കൺവൻഷൻ സെന്ററില്‍ ഒരുക്കിയ വിവാഹ സത്കാരത്തില്‍ മലയാളികളുടെ പ്രിയതാരമായ മഞ്ജു വാരിയര്‍ ഉള്‍പ്പടെ നിരവധി പേരെത്തി.
അച്ഛന്റെ വേര്‍പാടിലും ജീവിതത്തിന്റെ കനല്‍വഴികളിലും ഒപ്പം ചേര്‍ന്നവര്‍ക്ക് നിറകണ്‍ചിരിയോടെ ഭാവന നന്ദി പറഞ്ഞു.