Saturday 09 May 2020 01:19 PM IST : By സ്വന്തം ലേഖകൻ

വര്‍ക്കൗട്ട് മുഖ്യം...! പറന്നുയര്‍ന്ന് ഭാവന, കടുത്ത വ്യായാമ രീതികളുമായി താരം: വിഡിയോ

bhavana

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി ഭാവനയുടെ വര്‍ക്കൗട്ട് വിഡിയോകള്‍. താരം ഒരു മാസം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വിഡിയോകള്‍ ഇപ്പോള്‍ ആരാധകര്‍ വീണ്ടും ആഘോഷമാക്കുകയാണ്.


വിവാഹ ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും വര്‍ക്കൗട്ടിലും ശരീര സംരക്ഷണത്തിലും താന്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നാണ് താരം വിഡിയോയിലൂടെ തെളിയിക്കുന്നത്.


കന്നഡ നടനും നിര്‍മാതാവുമായ നായക് നവീനാണ് ഭാവനയുടെ ജീവിത പങ്കാളി. കന്നഡയില്‍ വിവാഹ ശേഷവും ഭാവന അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ബാംഗ്ലൂരാണ് താരം താമസം.

Tags:
  • Movies
  • Mollywood