Monday 18 June 2018 03:42 PM IST : By സ്വന്തം ലേഖകൻ

‘ദുരന്തമല്ല, ഇവളെന്റെ മുത്താണ്’; ബിജുമേനോൻ

biju-samyuktha

മലയാള സിനിമയിലെ മാതൃകാ ദമ്പതിമാരാണ് ബിജുമേനോനും സംയുക്ത വർമ്മയും. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയിൽ നിന്നും തുടങ്ങുന്നു പ്രേക്ഷകർക്ക് ഇവരോടുള്ള ഇഷ്ടം. ഇപ്പോഴിതാ പൊതുവേദിയിൽ വച്ച് തന്റെ ജീവിതത്തിലെ കൂടി നായികയായ സംയുക്തയോടുള്ള ഇഷ്ടം രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ബിജു മേനോൻ.

വിദേശത്ത് നടന്ന ഒരു അവാർഡ് നിശയിലായിരുന്നു സിനിമയെ വെല്ലുന്ന പ്രണയ രംഗങ്ങൾ അരങ്ങേറിയത്.

ബിജുമേനോനും സംയുക്തയും വേദിയില്‍ വന്നപ്പോള്‍ അവതാരികയുടെ ചോദ്യം കാണികളെ ആദ്യം അത്ഭുതപ്പെടുത്തി. ഇപ്പോള്‍ എന്ത് തോന്നുന്നു പ്രണയത്തെ കുറിച്ച് എന്നായിരുന്നു ബിജുമേനോനോട് ചോദിച്ച ചോദ്യം. ഇതുകേട്ട ബിജുമേനോന്‍ ഇതിനപ്പുറം ഒരു ദുരന്തം എന്തെന്ന് തമാശയായി പറഞ്ഞു.

എങ്കിലും ഉടന്‍ തന്നെ അദ്ദേഹം അത് തിരുത്തി പറഞ്ഞു, ‘ഇതെന്റെ മുത്താണ്. ഞാനാണ് ഇവളെ ഇഷ്ടമാണ് എന്ന് ആദ്യം പറഞ്ഞത്’ എന്നും കൂട്ടിച്ചേര്‍ത്തപ്പോള്‍ കാണികളില്‍ നിന്നും നിര്‍ത്താത്ത കയ്യടിയായിരുന്നു.

അവാർഡ് ഷോയിൽ തിളങ്ങി ബിജു മേനോനും സംയുക്താ വർമയും. എന്റെ ചങ്കാണ് ലാല്‍ എന്നു പറഞ്ഞുള്ള ബിജു മേനോന്റെ ഇടിവെട്ട് രംഗപ്രവേശനം ആയിരുന്നു അതിലേറ്റവും ശ്രദ്ധ നേടിയത്.

വിവാഹത്തോടെ സിനിമയോട് താത്കാലികമായി ഗുഡ്ബൈ പറഞ്ഞ സംയുക്ത പൊതു വേദികളിലും അപൂർവ്വമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. സിനിമയിലെ കെമിസ്ട്രി പ്രണയമായി മാറിയപ്പോഴാണ് ബിജുവുമായുള്ള സംയുക്തയുടെ വിവാഹം നടക്കുന്നത്.

മഴ, മേഘമല്‍ഹാര്‍ , മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും പ്രണയിക്കുകയായിരുന്നു. തുടക്കത്തിലെ എതിര്‍പ്പുകളെ അനുകൂലമാക്കി മാറ്റി ഇരുവരും വിവാഹിതരാവുകയും ചെയ്തു. സിനിമയിലെ അതേ കെമിസ്ട്രി തന്നെ ഇവര്‍ ജീവിതത്തിലും നിലനിര്‍ത്തുന്നത്.