Saturday 21 May 2022 11:40 AM IST : By സ്വന്തം ലേഖകൻ

അര്‍ധ നഗ്നയായി, റെഡ് കാർപ്പറ്റിലൂടെ മുട്ടിലിഴഞ്ഞും കരഞ്ഞും പ്രതിഷേധം: കാനിൽ നാടകീയ സംഭവം

canns

കാൻ ഫിലിം ഫെസ്റ്റിവല്‍ വേദിയിൽ അര്‍ധ നഗ്നയായി സ്ത്രീയുടെ പ്രതിഷേധം. യുക്രെയിനിലെ അക്രമണങ്ങൾക്കെതിരെയാണ്, യുക്രേനിയൻ പതാകയുടെ നിറത്തിൽ, ‘ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തുക’ എന്ന് ശരീരത്തിൽ എഴുതി പ്രദർശിപ്പിച്ച് ഇവർ പ്രതിഷേധം നടത്തിയത്.

ചുവന്ന നിറമുള്ള അടിവസ്ത്രം മാത്രം ധരിച്ച പ്രതിഷേധക്കാരി മുദ്രാ വാക്യങ്ങൾ വിളിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തതോടെ അവരെ സുരക്ഷ ഉദ്യോഗസ്ഥർ വേദിയിൽ നിന്നു മാറ്റി.

ഇദ്രിസ് എൽബയെ നായകനാക്കി ജോർജ് മില്ലർ സംവിധാനം ചെയ്ത ത്രീ തൗസൻഡ് ഇയേഴ്സ് ഓഫ് ലോങ്ങിങ് എന്ന ചിത്രത്തിന്റെ റെഡ് കാർപ്പറ്റ് ചടങ്ങ് നടക്കുന്നതിനിടെയാണ് നാടകീയ സംഭവം.

ഇദ്രിസ് എൽബ, അദ്ദേഹത്തിന്റെ ഭാര്യ സബ്രീന ധോവർ, നടി ടിൽഡ സ്വിന്റൺ, സംവിധായകൻ ജോർജ് മില്ലർ എന്നിവർ റെഡ് കാർപ്പറ്റിലേക്ക് നടന്നടുക്കവേ അജ്ഞാതയായ സ്ത്രീ വേദിയിലേക്ക് ഓടിവരികയും ശക്തിയായി കരയുകയും ചെയ്തു. തുടർന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും റെഡ് കാർപ്പറ്റിലൂടെ മുട്ടിലിഴഞ്ഞ് കരയുകും ചെയ്തു. ഓടിയെത്തിയ സുരക്ഷാ ജീവനക്കാർ ഇവരെ കറുത്ത കോട്ട് ധരിപ്പിക്കുകയും വേദിക്ക് പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.