Monday 08 January 2024 02:22 PM IST : By സ്വന്തം ലേഖകൻ

പ്രതീക്ഷയോടെ ധനുഷ് ആരാധകർ, ക്യാപ്റ്റൻ മില്ലർ വരുന്നു...ട്രെയിലർ ഹിറ്റ്

captain-millor

തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് നായകനാകുന്ന ‘ക്യാപ്റ്റൻ മില്ലർ’. ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ ആസ്വാദകർ ഏറ്റെടുത്തിരിക്കുന്നത്.

അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്.

കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഒരു പ്രധാനവേഷത്തിലുണ്ട്. പ്രിയങ്ക അരുൾ മോഹൻ, ജയപ്രകാശ്, സുദീപ് കിഷൻ, വിനോദ് കിഷൻ, ജോൺ കൊക്കെൻ, കാളി വെങ്കട്ട്, അദിതി ബാലൻ, നിവേദിത സതീഷ് എന്നിവർ പ്രധാന മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും സൗണ്ട് മിക്സിങ് രാജാ കൃഷ്ണനും നിർവഹിക്കുന്നു. ഡി ഓ പി - സിദ്ധാർത്ഥ നൂനി, സ്റ്റണ്ട് - ദിലീപ് സുബ്ബരായൻ, എഡിറ്റർ - നാഗൂരൻ രാമചന്ദ്രൻ. മദൻ കർക്കിയാണ് സംഭാഷണം. സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്. ചിത്രം ഈ മാസം 12ന് തിയേറ്ററുകളിലെത്തും.