Tuesday 11 December 2018 11:12 AM IST : By സ്വന്തം ലേഖകൻ

കുഞ്ഞിക്കയുടെ നായികയായി ജാൻവി! ഒരുങ്ങുക ബിഗ് ബജറ്റ് ബയോപിക്

dq-new

മലയാളവും തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും ചുവടുറപ്പിക്കുകയാണ് ആരാധകരുടെ സ്വന്തം കുഞ്ഞിക്ക. തമിഴിലും തെലുങ്കിലും ഹിന്ദിയിലും കൈ നിറയെ അവസരങ്ങളാണ് ദുൽഖർ സൽമാന്. ബോളിവുഡിൽ ദുൽഖറിന്റെ പുതിയ ചിത്രങ്ങളിലൊന്ന് സോയ ഫാക്ടറാണ്. സോനം കപൂറാണ് ചിത്രത്തിലെ നായിക.

ഇപ്പോൾ കേൾക്കുന്ന പുതിയ വിശേഷങ്ങളിലൊന്ന്, അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂറിന്റെ നായകനായി ദുൽഖർ അഭിനയിക്കുന്നു എന്നാണ്. പ്രശസ്ത എയർ ഫോഴ്സ് പൈലറ്റ് ഗുഞൻ സക്സേനയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന ഈ ചിത്രം ഒരു നായികാ കേന്ദ്രീകൃത ഡ്രാമയാണത്രേ. കൂടുതൽ വിവരങ്ങള്‍ ലഭ്യമല്ല.

മലയാളത്തിൽ ‘ഒരു യമണ്ടൻ പ്രേമകഥ’യാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം. തമിഴിൽ ‘വാൻ’, ‘കണ്ണും കണ്ണും കൊള്ളയടിതാൽ’ എന്നിവയും തെലുങ്കിൽ നാനിക്കൊപ്പം ഒരു മൾട്ടി സ്റ്റാർ ചിത്രവും ദുൽഖറിന്റെതായി ഒരുങ്ങുന്നു.