Saturday 27 November 2021 11:15 AM IST : By സ്വന്തം ലേഖകൻ

ഇനി കന്നഡയിലെ രണ്ടാം ഭാഗം: ‘ദൃശ്യ 2’ ട്രെയിലർ എത്തി

drishya

‘ദൃശ്യം 2’ കന്നഡ റീമേക്ക് ‘ദൃശ്യ 2’ ട്രെയിലർ എത്തി. പി. വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രവിചന്ദ്രൻ നായകനായെത്തുന്നു. നവ്യ നായരാണ് മലയാളത്തിൽ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കന്നഡ റീമേക്കിലും ഐജിയുടെ വേഷത്തിൽ ആശ ശരത് തന്നെ എത്തുന്നു. സിദ്ദിഖിന്റെ കഥാപാത്രത്തെ പ്രഭുവാണ് അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബർ 10ന് റിലീസ് ചെയ്യും.

2013–ൽ പുറത്തിറങ്ങിയ ദൃശ്യത്തിന് 2014–ലാണ് ദൃശ്യ എന്ന പേരിൽ കന്നഡ റീമേക്ക് ഒരുങ്ങിയത്. പി.വാസു തന്നെയായിരുന്നു ആദ്യഭാഗവും സംവിധാനം ചെയ്തത്.