Wednesday 12 February 2020 02:44 PM IST : By സ്വന്തം ലേഖകൻ

‘എന്താ മോളൂസേ ജാഡയാണോ?’; ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എസ്തർ അനിൽ

esther223

ബാലതാരമായി സിനിമയിലെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് എസ്തര്‍ അനില്‍. ഇപ്പോൾ നായികയായി സിനിമയിൽ ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് താരം. കഴിഞ്ഞ വര്‍ഷം ഷെയ്ന്‍ നിഗം നായകനായി എത്തിയ ‘ഓള്‍’ എന്ന ചിത്രത്തിൽ നായികാ വേഷം ചെയ്തത് എസ്തര്‍ ആയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങള്‍ക്ക് എസ്തർ നല്‍കിയ കാപ്ഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. "എന്താ മോളൂസേ ജാഡയാണോ? എന്ന് കേള്‍ക്കുമ്പോള്‍ എന്റെ പ്രതികരണം, ഏറ്റവും ഇഷ്ടപ്പെട്ട ചോദ്യം."- ഇതാണ് എസ്തര്‍ ചിത്രത്തോടൊപ്പം കുറിച്ചത്. 

1.

2.

3.

4.

Tags:
  • Gossips
  • Movies