Thursday 15 November 2018 03:37 PM IST : By സ്വന്തം ലേഖകൻ

‘ഈ കൈകൾ ഒരിക്കലും അഴിയരുത്’; രൺവീറിനും ദീപികയ്ക്കും ഫറാ ഖാന്റെ വേറിട്ട സമ്മാനം

farah-new-1

ബോളിവുഡിന്റെ സൂപ്പർഹിറ്റ് പ്രണയജോഡികൾ ഇനി സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ദമ്പതികളുമാകട്ടെയെന്ന ആശംസയോടെ, രൺവീർ സിങ്ങിനും ദീപിക പദുക്കോണിനും വ്യത്യസ്തമായ സമ്മാനവുമായി സംവിധായിക ഫറാഖാൻ; ഇരുവരുടെയും കൈകൾ തമ്മിൽ കോർത്തതിന്റെ രൂപത്തിൽ നിർമ്മിച്ച ഒരു ശിൽപ്പം.

farah-2

വിവാഹതിരാകുന്നതിനായി ദീപികയും രണ്‍വീറും ഇറ്റലിയിലേക്കു പോകുന്നതിനു രണ്ടു ദിവസം മുന്‍പായിരുന്നു ഫറ ഈ വിവാഹ സമ്മാനം നല്‍കിയതെന്നതു മറ്റൊരു സവിശേഷത.

വിവാഹം ക്ഷണിക്കുന്നതിനായി ദീപികയും രണ്‍വീറും ഫറാഖാന്റെ വീട്ടില്‍ എത്തിയപ്പോൾ ഇരുവര്‍ക്കും സര്‍പ്രൈസ് വിവാഹ സമ്മാനം ഒരുക്കുന്നതിനായി ഒരാളെ കൂടി ഫറാ തന്റെ വീട്ടിലേക്കു ക്ഷണിച്ചിരുന്നു. ലൈഫ്- കാസ്റ്റിംഗ് ആർട്ടിസ്റ്റായ ഭാവന ജസ്റയെ.

ദീപികയുടെയും-രണ്‍വീറിന്റെയും വലതു കൈകള്‍ പ്രത്യേകതരം ദ്രാവകത്തിൽ മുക്കി, മോൾഡ് ഉണ്ടാക്കി ഇരുവരുടെയും കൈകളുടെ രൂപം നിര്‍മ്മിക്കുകയായിരുന്നു. ജീവിത കാലം മുഴുവനും ഈ കൈകള്‍ വിടാതെ ഇരുവരും ഒരുമിച്ച് ജീവിക്കട്ടെ എന്നണ് ഫറാ തന്റെ സമ്മാനത്തിലൂടെ ആശംസിച്ചത്.

താരജോഡികൾക്കൊപ്പം നിൽക്കുന്ന ഫറാ ഖാന്റെ ചിത്രങ്ങളും ദീപികയുടെയും രൺവീറിന്റെയും ഹാൻഡ് ഇംപ്രെഷൻ ശേഖരിക്കുന്ന ഭാവ്ന ജസ്രയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.