Friday 15 February 2019 03:55 PM IST : By സ്വന്തം ലേഖകൻ

‘വേദനയാൽ ഹൃദയം നിന്നുപോകുന്നു’! ധീരജവാന്‍മാർക്ക് ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം

lal-new

ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാന്‍മാർക്ക് ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം.

രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ജവാന്‍മാരുടെ കുടുംബങ്ങളെ കുറിച്ചോർക്കുമ്പോൾ വേദനയാൽ ഹൃദയം നിന്നുപോകുകയാണെന്ന് മോഹൻലാല്‍ ഫെയ്സ്ബുക്കിൽ കുറിച്ചു.

ബോളിവുഡ് താരങ്ങളായ ആമിർ ഖാൻ, അനുഷ്ക ശർമ്മ, അക്ഷയ് കുമാർ, അനുപം ഖേർ എന്നിവരും ഹൻസിക, മാധവൻ, സൂര്യ, നിവിൻ പോളി, കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍ തുടങ്ങി തെന്നിന്ത്യൻ താരങ്ങളും ജവാന്‍മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തി.

“ആ വാർത്ത ഹൃദയം തകരുന്ന വേദനയോടെയാണ് ഞാൻ കേട്ടത്. വീരമൃത്യു വരിച്ച ജവാന്‍മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു” .–ആമിർഖാൻ ട്വിറ്ററിൽ കുറിച്ചതിങ്ങനെ.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ജമ്മു – ശ്രീനഗര്‍ ദേശീയ പാതയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹനത്തിന് നേരെ ഭീകരാക്രണം നടന്നത്.