Saturday 30 March 2024 03:06 PM IST : By സ്വന്തം ലേഖകൻ

‘റാമുവും ജാനുവും പാരലൽ യൂണിവേഴ്സിൽ’: വിവാഹവേഷത്തിൽ 96 താരങ്ങൾ

gauri

വൻ തരംഗമായ ‘96’ എന്ന ചിത്രത്തിലെ നായികാനായകൻമാരായ റാമിന്റെയും ജാനുവിന്റെയും കുട്ടിക്കാലം അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരങ്ങളാണ് ഗൗരി ജി കിഷനും ആദിത്യ ഭാസ്കറും.

ഇപ്പോഴിതാ, വിവാഹവേഷത്തിലുള്ള ഗൗരിയുടെയും ആദിത്യയുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഈ ചിത്രങ്ങൾ ഇരുവരുടെയും പുതിയ സിനിമയിൽ നിന്നുള്ളതാണ്. ഹോട്ട്സ്പോട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണിവ. ‘റാമുവും ജാനുവും പാരലൽ യൂണിവേഴ്സിൽ’ എന്ന കുറിപ്പോടെയാണ് ഗൗരി ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.

മലയാളത്തിൽ മാർഗം കളി, അനുഗ്രഹീതൻ ആന്റണി, അനുരാഗം, ലിറ്റിൽ മിസ് റാവുത്തർ, ഒരു സർക്കാർ ഉത്പന്നം തുടങ്ങിയ ചിത്രങ്ങളിലും ഗൗരി അഭിനയിച്ചിട്ടുണ്ട്.