Monday 25 March 2024 11:25 AM IST : By സ്വന്തം ലേഖകൻ

100 കോടി ബജറ്റിൽ ജയം രവിയുടെ ‘ജീനി’: ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ

jayam-ravi

ജയം രവിയെ നായകനാകുന്ന പുതിയ തമിഴ് ചിത്രം ‘ജീനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചർച്ചയാകുന്നു. 100 കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം അർജുനൻ ജൂനിയർ.

വെൽസ് ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷാണ് ചിത്രം നിർമ്മിക്കുന്നത്. കല്യാണി പ്രിയദർശനാണ് നായിക. കീർത്തി ഷെട്ടി, വാമിഖ ഗബ്ബി, ദേവയാനി തുടങ്ങിയവരും താരനിരയിലുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന് എ ആർ റഹ്മാനാണ് സംഗീതം പകരുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അശ്വിൻ കുമാർ കെ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ ആർ. പ്രഭു, ഛായാഗ്രഹണം: മഹേഷ് മുത്തുസ്വാമി, ചിത്രസംയോജനം: പ്രദീപ് ഇ രാഘവ്, കലാസംവിധാനം: ഉമേഷ് ജെ കുമാർ, ആക്ഷൻ: യാനിക്ക് ബെൻ.