Thursday 25 April 2024 10:48 AM IST : By സ്വന്തം ലേഖകൻ

രണ്ടാം വരവിലും ‘ഗില്ലി’ ബോക്സ് ഓഫീസ് കിങ്, 15 കോടി പിന്നിട്ട് കുതിപ്പ്

vijay

തമിഴ് സിനിമയിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നും വിജയ് എന്ന സൂപ്പർതാരത്തിന്റെ ഉദയത്തിനു കാരണവുമായ ചിത്രമാണ് 2004 ൽ തിയറ്ററുകളിലെത്തിയ ‘ഗില്ലി’.

കബഡി താരം വേലുവായി വിജയ് എത്തിയ ചിത്രത്തില്‍ തൃഷയാണ് നായിക കഥാപാത്രമായ ധനലക്ഷ്മിയെ അവതരിപ്പിച്ചത്. മുത്തുപാണ്ടിയെന്ന വില്ലനായി പ്രകാശ് രാജ് എത്തി. ആശിഷ് വിദ്യാര്‍ഥി, നാഗേന്ദ്ര പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ധരണിയാണ് ചിത്രത്തിന്റെ സംവിധായകന്‍. 2004 ല്‍ 50 കോടിയാണ് ഗില്ലി നേടിയത്.

ഇപ്പോഴിതാ, 20ആം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചിത്രം റി റീലിസിനെത്തിയപ്പോഴും വൻ വിജയമാണ് നേടുന്നത്. തമിഴ്നാടിനും കേരളത്തിനുമൊപ്പം യു.കെ, ഫ്രാന്‍സ്, അയര്‍ലണ്ട് എന്നിവിടങ്ങളിലും ചിത്രം റിലീസിനെത്തിയിട്ടുണ്ട്. തിയേറ്ററില്‍ നിന്നുള്ള, ചിത്രത്തെ ആവേശത്തോടെ സ്വീകരിക്കുന്ന ആരാധകരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സിനിമയുടെ ആഗോള ബോക്‌സ് ഓഫീസ് വരുമാനം ഇപ്പോള്‍ 15 കോടി പിന്നിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രം 10 കോടിയോളമാണ് വരുമാനം.