അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഗുഡ് ബാഡ് അഗ്ലി’യുടെ ട്രെയിലർ എത്തി. പക്കാ സ്റ്റൈലിഷ് ആക്‌ഷൻ ചിത്രമാകും ‘ഗുഡ് ബാഡ് അഗ്ലി’ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷയാണ് നായിക. സിമ്രാനും സിനിമയുടെ ഭാഗമാണ്.
പ്രിയ വാരിയർ, ഷൈൻ ടോം ചാക്കോ, സുനിൽ, പ്രഭു, പ്രസന്ന, അർജുൻ ദാസ്, റെഡിൻ കിങ്‌സ്‌ലി, യോഗി ബാബു എന്നിവരും താരനിരയിലുണ്ട്.
സംഗീതം ജി.വി. പ്രകാശ്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിലെത്തും.