Friday 15 January 2021 10:15 AM IST : By സ്വന്തം ലേഖകൻ

ദാവണിയണിഞ്ഞ് നാടൻ പെണ്ണായി കുട്ടിജാനു! പൊങ്കൽ സ്പെഷ്യൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

gouri

‘96’ എന്ന സൂപ്പർഹിറ്റ് തമിഴ്ചിത്രത്തിലൂടെ തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറിയ മലയാളി താരമാണ് ഗൗരി ജി കിഷൻ. ചിത്രത്തിൽ നായിക തൃഷയുടെ ജാനു എന്ന കഥാപാത്രത്തിന്റെ സ്കൂൾ കാലമാണ് ഗൗരി അവതരിപ്പിച്ചത്. ഗൗരി ഒരു നല്ല ഡാൻസർ കൂടിയാണ്.

ഇപ്പോഴിതാ, ദാവണി അണിഞ്ഞ ഗൗരിയുടെ ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പൊങ്കൽ ആശംസകൾക്കൊപ്പമാണ് താരം ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

സണ്ണി വെയ്ൻ നായകനാകുന്ന അനുഗ്രഹീതൻ ആന്റണിയാണ് ഗൗരിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.