Wednesday 20 March 2024 02:28 PM IST : By സ്വന്തം ലേഖകൻ

ധനുഷ് ഇളയരാജയായി എത്തുന്നു, ‘ഇളയരാജ’ പ്രഖ്യാപിച്ചു

ilayaraja

അരുൺ മാതേശ്വരന്റെ സംവിധാനത്തിൽ ധനുഷ് നായകനാകുന്ന ‘ഇളയരാജ’ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ‘ഇളയരാജ’ സംഗീതസംവിധായകൻ ഇളയരാജയുടെ ബയോപിക് ആണ്. ധനുഷ് ഇളയരാജയായി എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാണ്.

അതേ സമയം, ധനുഷ് നായകനായി വേഷമിടുന്ന പുതിയ ചിത്രം ‘രായന്‍’ ഉടൻ റിലീസ് ചെയ്യും. ധനുഷാണ് ചിത്രം സംവിധാനം ചെയ്യുന്നതും. എസ്. ജെ സൂര്യ രായനില്‍ പ്രതിനായകനായി എത്തും. സുന്ദീപ് കൃഷ്‍ണനും കാളിദാസും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തും.