Tuesday 26 March 2024 12:28 PM IST : By സ്വന്തം ലേഖകൻ

‘ഇന്ത്യൻ ടു’ ഉടൻ വരും, മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവും പൂർത്തിയാക്കി: വെളിപ്പെടുത്തലുമായി കമൽഹാസൻ

kamal-hasan

തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മൽഹാസൻ-ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യൻ 2. വൻ ഹിറ്റായ ‘ഇന്ത്യൻ’ ന്റെ രണ്ടാം ഭാഗമാണിത്.

ഇപ്പോഴിതാ, ചിത്രത്തേക്കുറിച്ച് ഒരു അപ്രതീക്ഷിത വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് കമൽഹാസൻ.
ഇന്ത്യന്റെ വരവ് രണ്ട് ഭാഗങ്ങളിൽ അവസാനിക്കില്ലെന്നും മൂന്നാം ഭാഗമുണ്ടാവുമെന്നുമാണ് ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ഇന്ത്യൻ രണ്ട്, മൂന്ന് ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഇന്ത്യൻ 2ന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഇതിനുശേഷം മൂന്നാം ഭാഗത്തിന്റെ ബാക്കി ജോലികളിലേക്കു കടക്കുമെന്ന് താരം പറഞ്ഞു.

1996 ലാണ് ഇന്ത്യൻ റിലീസായത്. ചിത്രം വൻ വിജയമായി.