Friday 14 January 2022 11:58 AM IST : By സ്വന്തം ലേഖകൻ

ഇരുപത്തിയഞ്ചിന്റെ നിറവിൽ ‘ഇരുവർ’: സന്തോഷം കുറിച്ച് ലാലേട്ടൻ

iruvar

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും തമിഴ് സിനിമയിലെ സൂപ്പർതാരവുമായിരുന്ന എം.ജി.ആറിനെ ഓർമിപ്പിക്കുന്ന കഥാപാത്രമായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ തകർത്തഭിനയിച്ച തമിഴ് ചിത്രമാണ് മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’. ഐശ്വര്യ റായ്, തബു, രേവതി, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ റോളുകളില്‍ തിളങ്ങി. ഇപ്പോഴിതാ, ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ, ഇരുവറിലെ തന്റെ ചില സ്റ്റില്ലുകള്‍ പോസ്റ്റ് ചെയ്ത് സന്തോഷക്കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. ‘Iruvar, One of the most enchanting experiences in my cinematic journey!’ എന്നാണ് ചിത്രങ്ങൾക്കൊപ്പം മോഹൻലാൽ കുറിച്ചിരിക്കുന്നത്.