Friday 16 August 2019 01:05 PM IST : By സ്വന്തം ലേഖകൻ

‘ഹാപ്പി ബര്‍ത്ത് ഡേ മമ്മ, ഐ ലവ് യൂ’; തിരുപ്പതി ക്ഷേത്രത്തില്‍ ‘അമ്മക്കുട്ടി’യായി ജാന്‍വി കപൂർ!

jahnvi99976gghuih

ഇന്ത്യൻ സിനിമയുടെ താരറാണി നടി ശ്രീദേവിയുടെ ഓർമ്മകളിൽ മകൾ ജാൻവി കപൂർ. ശ്രീദേവിയുടെ 56-ാം ജന്മദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് ജാന്‍വി അമ്മയുടെ ജന്മദിനം കൊണ്ടാടിയത്. ‘ഹാപ്പി ബര്‍ത്ത് ഡേ മമ്മ, ഐ ലവ് യൂ’ എന്ന അടിക്കുറിപ്പോടെ താരം ഇന്‍സ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചു. തമിഴ് കലാചാരമനുസരിച്ച് ദാവണിയും പാവാടയും അണിഞ്ഞാണ് ജാന്‍വി ക്ഷേത്രത്തില്‍ എത്തിയത്.

2018 ഫെബ്രുവരി 24ന് ശനിയാഴ്ച രാത്രി 11.30 ന് ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ വച്ചായിരുന്നു ശ്രീദേവിയുടെ അന്ത്യം. 1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛൻ അയ്യപ്പൻ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി. തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായാണ് ശ്രീദേവി അഭിനയ രംഗത്തെത്തിയത്. 

Tags:
  • Spotlight
  • Social Media Viral