Thursday 09 August 2018 11:36 AM IST : By സ്വന്തം ലേഖകൻ

‘ചക്കിക്ക് ചക്കരയുമ്മ’; അഭിമാന നിമിഷത്തിൽ മകളെ ചേർത്തു പിടിച്ച് ജയറാമും പാർവ്വതിയും–ചിത്രങ്ങൾ

jayaram

താരപുത്രൻമാരും പുത്രിമാരും സിനിമയിൽ മിന്നിത്തിളങ്ങുന്ന കാലമാണിത്. ജയറാം–പാർവ്വതി ദമ്പതികളുടെ മകൻ കാളിദാസന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവിനായി
കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന പ്രേക്ഷകന് ലഭിച്ച സമ്മാനമായിരുന്നു പൂമരം. ഇതിനിടെ അമ്മയുടെ വഴി പിന്തുടർന്ന് മകൾ മാളവിക സിനിമയിലെത്തുമോ എന്നും ആരാധകർ ചോദ്യമെറിഞ്ഞിരുന്നു. എന്നാൽ ചോദ്യങ്ങളോട് ജയറാം ബോധപൂർവ്വം അകലം പാലിച്ചു. പഠനത്തിലാണ് അവളുടെ ശ്രദ്ധയെന്ന് പറഞ്ഞൊഴിഞ്ഞു.

എന്നാൽ ജയറാമിന്റെ ആ വാക്കുകൾ വെറുമൊരു മറുപടിയല്ലായെന്ന് തെളിഞ്ഞിരിക്കുന്നു. പഠനത്തിൽ മിടുക്കിയായ മാളവിക ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. മകളുടെ ഗ്രാജ്വേഷൻ ഡേയുടെ ചിത്രങ്ങൾ ജയറാം പങ്കുവച്ചതോടെയാണ് താരകുടുംബത്തിലെ സന്തോഷവാർത്ത പുറംലോകമറിഞ്ഞത്.

‘പ്രൗഡ് പേരന്റ്സ്’ എന്ന അടിക്കുറിപ്പോടെ ജയറാം പങ്കുവച്ച ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. നിരവധിപേർ മാളവികയ്ക്ക് ആശംസകളറിയിച്ചു കൊണ്ടാണ് പ്രതികരിച്ചത്. ചെന്നൈയിലെ സ്വകാര്യ കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ മാളവികയ്ക്ക് ആശംസ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. 

നേരത്തെ ഗംഭീര മേക്കോവര്‍ നടത്തി ഈ താരപുത്രി ഞെട്ടിച്ചിരുന്നു. തടിച്ച ശരീര പ്രകൃതക്കാരിയായ മാളവിക എങ്ങനെയാണ് ഇത്ര സ്ലിം ആയത് എന്ന സംശയമുന്നയിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. കാളിദാസനു ശേഷം ചക്കിയും സിനിമയിലെത്തുമോ എന്ന ആരാധകരുടെ ചോദ്യമാണ് ഇനി ബാക്കി.

ബാലതാരമായി പേരെടുത്ത കാളിദാസൻ വിഷ്വൽ കമ്മ്യൂണിക്കേഷനിൽ പഠനം പൂർത്തിയാക്കി വർഷങ്ങൾക്കു ശേഷമാണ് സിനിമയിലേക്കെത്തിയത്.