Wednesday 31 January 2024 10:15 AM IST : By സ്വന്തം ലേഖകൻ

വേർപിരിയൽ കഥകൾക്ക് കൃത്യം മറുപടി: അവധിക്കാലം ആഘോഷമാക്കി സൂര്യയും ജ്യോതികയും

jyothika

ഫിന്‍ലാന്‍ഡില്‍ അവധിക്കാലം ആഘോഷിച്ച് തെന്നിന്ത്യയുടെ പ്രിയതാരദമ്പതികളായ സൂര്യയും ജ്യോതികയും. ഇതിന്റെ മനോഹരമായ ഒരു വിഡിയോ കൊളാഷ് ജ്യോതിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

പതിനെട്ട്‌ കൊല്ലത്തെ ദാമ്പത്യത്തിനൊടുവിൽ ഇരുവരും വേർപിരിയുന്നുവെന്ന തരത്തിൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കുള്ള മറുപടിയായാണ് ജ്യോതിക ഈ വിഡിയോ പങ്കുവച്ചതെന്നാണ് അഭ്യൂഹം.

മക്കളോടൊപ്പം ജ്യോതിക മുംബൈയിലേക്ക് താമസം മാറ്റിയത് സൂര്യയുമായി പിരിഞ്ഞതിനാലാണെന്നായിരുന്നു പ്രചരണം. എന്നാൽ, ബോളിവുഡ് സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ചതിനാലും അമ്മയ്ക്കൊപ്പം താമസിക്കാനുമാണ് ജ്യോതിക താമസം മാറിയതെന്നാണ് വിവരം.