റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ ആഗോള ബോക്സ്ഓഫിസിൽ 900 കോടി കലക്‌ഷൻ പിന്നിട്ട് നാഗ് അശ്വിൻ–പ്രഭാസ് ചിത്രം കൽക്കി 2898 എ ഡി. ചിത്രത്തിന്റെ ഹിന്ദി പതിപ്പു മാത്രം നേടിയത് 218.9 കോടിയാണ്. പ്രത്യേക പോസ്റ്റർ ഇറക്കിയാണ് ചിത്രത്തിന്റെ നിർമാതാക്കളായ വൈജയന്തി മൂവീസ് ഈ വിജയം അടയാളപ്പെടുത്തിയത്.
ഇന്ത്യയിൽ നിന്ന് ചിത്രം ഇതുവരെ 521.4 കോടി കലക്ഷൻ നേടിക്കഴിഞ്ഞു. വിദേശത്തും സിനിമയ്ക്ക് ഗംഭീര റിപ്പോർട്ട് ആണ്. 600 കോടി ബജറ്റുള്ള ചിത്രം സി. അശ്വനി ദത്താണ് നിര്‍മിച്ചിരിക്കുന്നത്.
അമിതാഭ് ബച്ചൻ, കമൽഹാസൻ,ദുൽഖർ സൽമാൻ,ദീപിക പദുക്കോൺ,ശോഭന, വിജയ് ദേവരക്കൊണ്ട എന്നിവരും താരനിരയിലുണ്ട്.