Wednesday 20 March 2024 09:57 AM IST : By സ്വന്തം ലേഖകൻ

‘കങ്കുവ’ഒരു ചെറിയ കളിയല്ല, മനോഹരമായ ഫ്രെയിമുകളും വിഷ്വൽ ഇഫക്ടും: ടീസർ എത്തി

kanguva

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘കങ്കുവ’യുടെ ടീസർ എത്തി. മനോഹരമായ ഫ്രെയിമുകളും വിഷ്വൽ ഇഫക്ടുകളുമാണ് ഹൈലൈറ്റ്.

ബോബി ഡിയോളാണ് സിനിമയിൽ വില്ലന്‍ വേഷത്തിൽ. 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’യിൽ ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന സിനിമയുടെ ബജറ്റ് 50 കോടി.

ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം – വെട്രി പളനിസാമി. നിഷാദ് യൂസഫ് ആണ് എഡിറ്റിങ്.