Monday 22 February 2021 09:21 AM IST : By സ്വന്തം ലേഖകൻ

തൈമൂറിന് അനിയൻ ജനിച്ചു! ആശംസകളോടെ താരലോകവും ആരാധകരും

kareena-kapoor

ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലിഖാനും കരീന കപൂറിനും രണ്ടാമത്തെ കുഞ്ഞായി മകൻ ജനിച്ചു. തൈമൂര്‍ അലി ഖാന് അനിയൻ ജനിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. 2016ല്‍ ആയിരുന്നു താരദമ്പതികളുടെ ആദ്യത്തെ കുട്ടിയായ തൈമൂർ ജനിച്ചത്. തൈമൂര്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കരീന രണ്ടാമതും ഗർഭിണിയാണെന്ന വിവരം പുറത്തുവന്നത്. ഗർഭകാലത്തും ഷൂട്ടിങ് തിരക്കുകളിലായിരുന്നു കരീന.