Thursday 13 August 2020 09:05 AM IST : By സ്വന്തം ലേഖകൻ

‘ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തുന്നു’! കരീന കപൂർ രണ്ടാമതും അമ്മയാകാനൊരുങ്ങുന്നു

kareena

ബോളിവുഡിന്റെ പ്രിയതാരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. ഇപ്പോഴിതാ, ഇവരുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തുന്നു. കരീന കപൂർ രണ്ടാമതും അമ്മയാകാനൊരുങ്ങുന്ന സന്തോഷം താര ദമ്പതികൾ തന്നെയാണ് ആരാധകരെ അറിയിച്ചത്.

‘ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരാളെ കൂടി പ്രതീക്ഷിക്കുകയാണെന്ന കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. ആശംസകൾക്കും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’. - താരങ്ങളുടെ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.

2012ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. 2016 ഡിസംബർ 20ലായിരുന്നു ആദ്യപുത്രൻ തൈമൂറിന്റെ ജനനം.

ആമിർഖാന്റെ നായികയായി ലാൽ സിങ് ഛദ്ദയാണ് റിലീസിനൊരുങ്ങുന്ന കരീനയുടെ പുതിയ ചിത്രം.