Friday 04 December 2020 02:29 PM IST : By സ്വന്തം ലേഖകൻ

സംവിധായകനെ തല്ലാൻ ഓടിച്ച് കീർത്തി! നിഥിനോടുള്ള പ്രതികാരം ഉടൻ: രസികൻ വിഡിയോ പങ്കുവച്ച് താരം

keerthi

പുതിയ തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള തന്റെ രസകരമായ ഒരു വിഡിയോ പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയ നടി കീർത്തി സുരേഷ്.

സംവിധായകനെ കുട കൊണ്ട് തല്ലാൻ ഓടിക്കുകയാണ് കീർത്തി. കീർത്തിയുടെ ഒരു പ്രതികാരമാണിത്. ‘ഒരാളെ വീഴ്ത്തി, ഇനി ഒരാൾ കൂടിയുണ്ട്. നിഥിൻ എന്റെ പ്രതികാരം വരുന്നുണ്ട്’. – വിഡിയോയ്ക്കൊപ്പം കീർത്തി കുറിച്ചു.

കീർത്തിയും നിഥിനും പ്രധാനവേഷങ്ങളിലെത്തുന്ന ‘രംഗ് ദേ’ യുടെ ചിത്രീകരണം ദുബായിൽ പുരോഗമിക്കുകയാണ്. വെങ്കി അത്‌ലുരിയാണ് സംവിധാനം. കഴിഞ്ഞ ദിവസം സെറ്റിൽ കിട്ടിയ ഒഴിവുസമയത്തിൽ ക്ഷീണിതയായി ഉറങ്ങുന്ന കീർത്തിയുടെ ഫോട്ടോ, നിഥിനും വെങ്കിയും കൂടി എടുക്കുകയുണ്ടായി.
ഇതിനുള്ള പ്രതികാരമാണ് കീർത്തിയുടെത്.

രസകരമായ വിഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.