Wednesday 04 September 2019 12:52 PM IST : By സ്വന്തം ലേഖകൻ

മോഹൻലാലിന്റെ നായികയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ! ഗ്ലാമർ നായിക കിരണിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

k2

ഒരു കാലത്ത് തെന്നിന്ത്യയിലെ താര നായികയായിരുന്നു കിരൺ. കമൽഹാസൻ, മോഹൻലാൽ, വിക്രം, പ്രശാന്ത് തുടങ്ങി വൻ താരങ്ങൾക്കൊപ്പം വലിയ ചിത്രങ്ങളിൽ കിരൺ തിളങ്ങി. വിക്രം നായകനായ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ജമിനിയിലെ നായികാ വേഷം കിരണിനെ ആരാധകർക്കും പ്രിയങ്കരിയാക്കി.

അക്കാലത്ത് തന്നെയാണ് താണ്ഡവത്തിൽ മോഹൻലാലിന്റെ നായികയായി താരം മലയാളത്തിലേക്കെത്തിയത്. ഗ്ലാമർ റോളുകളിൽ കിരണിന്റെ മിന്നും പ്രകടനം എടുത്തു പറയേണ്ടതാണ്. വിജയ് ചിത്രം തിരുമലൈയിൽ കിരണിന്റെ ഐറ്റം നമ്പർ വലിയ ഹിറ്റായിരുന്നു.

k1

എന്നാൽ കാലക്രമേണ നായികനിരയിൽ നിന്നു പുറംതള്ളപ്പെട്ട കിരൺ ചില ചെറുകിട ചിത്രങ്ങളിൽ ഗ്ലാമർ വേഷത്തിൽ എത്തിയതൊഴിച്ചാൽ ഇപ്പോൾ ഏറെക്കുറെ സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ ചില പുതിയ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

നല്ല അവസരം വന്നാൽ സിനിമയിൽ വീണ്ടും സജീവമാകാനാണ് താൽപര്യം എന്ന് താരം മുൻപ് വ്യക്തമാക്കിയിരുന്നു.