Monday 22 April 2019 10:22 AM IST : By സ്വന്തം ലേഖകൻ

ഒടുവിൽ ചാക്കോച്ചൻ ആ ചിത്രങ്ങൾ പങ്കു വച്ചു! ബേബി ഷവർ ഫോട്ടോകള്‍ വൈറൽ

k1

പ്രിയതാരം കുഞ്ചാക്കോ ബോബൻ അച്ഛനായെന്ന വാർത്ത ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. പതിനാലു വർഷത്തെ കാത്തിരിപ്പിനു ശേഷം ചാക്കോച്ചന്റെ പ്രിയപത്നി പ്രിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകിയതിന്റെ ത്രിൽ ഇപ്പോഴും താരത്തെയും കുടുംബത്തെയും വിട്ടൊഴിഞ്ഞിട്ടില്ല. സമൂഹ മാധ്യമങ്ങളിലൂടെ ചാക്കോച്ചൻ തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവച്ചത്.

k2

ഇപ്പോളിതാ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ മുൻപ് നടന്ന ബേബി ഷവർ ചിത്രങ്ങളും ചാക്കോച്ചൻ ആരാധകരുമായി പങ്കു വച്ചിരിക്കുന്നു. അച്ഛനാകാൻ പോകുന്ന വാർത്ത അധികമാരോടും ചാക്കോച്ചൻ പങ്കു വച്ചിരുന്നില്ല. അതു കൊണ്ടു തന്നെ ബേബി ഷവർ ചടങ്ങിന്റെ ചിത്രങ്ങളും രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

k3

ചിത്രങ്ങൾക്കു താഴെ ആശംസകളും കമന്റുകളുമായി നിരവധി ആളുകളാണ് എത്തുന്നത്.