Tuesday 15 January 2019 12:46 PM IST : By സ്വന്തം ലേഖകൻ

'എന്നെക്കൊണ്ട് റിമിയെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു.’; വെളിപ്പെടുത്തലുമായി ചാക്കോച്ചൻ

rimy-tomy-chakkochan1

’അനിയത്തിപ്രാവ്’ എന്ന സിനിമ ഇറങ്ങിയതോടെ ചിത്രത്തിലെ സുന്ദരനായ നായകനെ പ്രണയിക്കാത്ത പെണ്‍കുട്ടികള്‍ കുറവായിരുന്നു. കുഞ്ചാക്കോ ബോബൻ എന്ന നടനെ വളരെ പെട്ടെന്നു തന്നെ പെൺകുട്ടികൾ സ്വന്തം ചോക്ലേറ്റ് ഹീറോയായി ഏറ്റെടുത്തു. പിന്നീട് താരം മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചനായും മാറി.

അടുത്ത ദിവസം നടന്ന ചാനൽ താരനിശയ്ക്കിടെ ചാക്കോച്ചൻ ഒരു പുതിയ വെളിപ്പെടുത്തൽ നടത്തി. "എന്റെ വീട്ടുകാര്‍ക്ക് ഒരാഗ്രഹമുണ്ടായിരുന്നു. എന്റെ അപ്പച്ചന് ഇഷ്ടമുള്ള ഗായികയായിരുന്നു റിമി ടോമി. റിമിയെക്കൊണ്ട് എന്നെ കെട്ടിക്കാനായിരുന്നു അപ്പച്ചന്റെ ആഗ്രഹം. എന്റെ ഭാഗ്യം കൊണ്ട് അത് നടന്നില്ല." ഇതായിരുന്നു ചാക്കോച്ചൻ പൊട്ടിച്ച ആ സത്യം.

എന്തായാലും സത്യം കേട്ട് റിമി ഞെട്ടിയില്ല. റിമിയുടെ രസകരമായ പ്രതികരണം ഇങ്ങനെയായിരുന്നു; "ഞാൻ കോളേജ് കാലഘട്ടം മുതല്‍ ചാക്കോച്ചന്റെ കടുത്ത ആരാധികയായിരുന്നു. അപ്പച്ചന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ഒന്നു പാലാ വരെ വന്നൂടായിരുന്നോ..?" പരിപാടിയുടെ വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.