Friday 15 March 2024 10:25 AM IST : By സ്വന്തം ലേഖകൻ

തകർപ്പൻ ലുക്കിൽ നയൻതാരയും മലൈകയും...ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

malika-arora

തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കൊപ്പമുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് നടി മലൈക അറോറ.

സൗദി അറേബ്യ ഗ്രാൻഡ് പ്രിക്‌സിൽ ഇരുവരും ഒന്നിച്ച് പങ്കെടുത്തപ്പോൾ പകർത്തിയ ചിത്രങ്ങളാണിവ. നയൻതാര ഭർത്താവ് വിഘ്നേഷ് ശിവനും മക്കൾക്കുമൊപ്പമാണ് ജിദ്ദയിലെത്തിയത്.

നയൻതാരയുമായി അടുത്ത സൗഹൃദം പുലർത്തുന്ന ബോളിവുഡ് താരങ്ങളിൽ ഒരാളാണ് മലൈക. മുൻപ് ജവാൻ ചിത്രീകരണ സമയത്ത് നയൻതാരയെ കാണാൻ മലൈക എത്തിയതും വാർത്തയായിരുന്നു.

ടെസ്റ്റ്, മണ്ണങ്ങാട്ടി എന്നിവയാണ് നയൻതാരയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.