Wednesday 11 July 2018 03:18 PM IST : By സ്വന്തം ലേഖകൻ

‘മമ്മൂക്കാ...ദുൽഖർ എവിടെ’; ആരാധകരുടെ ചോദ്യത്തിന് മെഗാസ്റ്റാർ നൽകിയ മറുപടി വൈറൽ–വിഡിയോ

ikka

ആരാധകരുടെ സ്നേഹത്തിനും ആരവങ്ങൾക്കും നടുവിലാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും സ്ഥാനം. പൊതുവേദികളിലും ചടങ്ങുകളിലും ഇരുവരുമെത്തുമ്പോൾ അണപൊട്ടുന്ന ആരാധകരുടെ ആവേശം തന്നെയാണ് അതിന് തെളിവ്. ഇപ്പോഴിതാ ഇരുവരുടെയും വീട്ടിൽ ആരാധകർ എത്തിയപ്പോഴുള്ള വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.

പ്രിയതാരങ്ങളെ ഒരു നോക്ക് കാണാൻ ഗേറ്റിന് പുറത്ത് കാത്തു നിൽക്കുകയായിരുന്നു പെൺകുട്ടികൾ ഉൾപ്പെടെ ഒരു കൂട്ടം ആരാധകർ. ആ വരവിനായ് കാത്തു നിന്ന ആരാധകർക്കു മുന്നിലേക്ക് മെഗാസ്റ്റാർ എത്തിയപ്പോൾ ഇതായെത്തി ചോദ്യം. ‘മമ്മൂക്കാ ദൂൽഖർ എവിടെ?’

ദുൽഖർ കുളിക്കുകയാണെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ‘എന്നാലും വേണ്ടില്ല, കുളിച്ച് കഴിഞ്ഞിട്ട് കാണാം’ എന്ന് ആരാധകർ പറയുന്നതും വിഡിയോയിൽ കേൾക്കാം.