Wednesday 13 November 2019 04:00 PM IST : By സ്വന്തം ലേഖകൻ

ആദ്യമായല്ല ഈ പെൺഭാവം; മഹാനടന്റെ 36 വര്‍ഷം മുന്‍പുള്ള ചിത്രവും വൈറൽ!

mammotty-vanitha44

ഇന്ത്യൻ സിനിമയിലെ ഏറ്റവും ഗാംഭീര്യമുള്ള രൂപത്തിന്റെയും ശബ്ദത്തിന്റെയും ഉടമ ആരെന്നു ചോദിച്ചാൽ ഒരു സംശയവും വേണ്ട, അത് നമ്മുടെ സ്വന്തം മമ്മൂക്ക തന്നെയാണ്. മാമാങ്കത്തിനു വേണ്ടിയുള്ള മെഗാസ്റ്റാറിന്റെ പുത്തൻ മേക്കോവറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച. വനിതാ മാഗസിന്റെ പുത്തൻ കവറിലൂടെയാണ് താരത്തിന്റെ വ്യത്യസ്ത ഗെറ്റപ്പ് പുറത്തുവിട്ടത്. 

ചുവന്ന പൊട്ടും നീണ്ട മുടിയുമായി സ്ത്രൈണ ഭാവത്തിൽ നിൽക്കുന്ന മഹാനടന്റെ ചിത്രം ആരാധകരെ ഞെട്ടിച്ചു. എന്നാൽ മമ്മൂട്ടി ഇതാദ്യമായല്ല പൊട്ടുതൊട്ട് സ്ത്രീവേഷത്തിൽ സിനിമയിലെത്തുന്നത്. 

1983 ൽ റിലീസ് ചെയ്ത ’ഒന്നു ചിരിക്കൂ’ എന്ന സിനിമയിലാണ് താരം ആദ്യമായി പെൺവേഷത്തിൽ എത്തിയത്. പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത ചിത്രത്തിൽ സ്വപ്ന, ജലജ, അടൂർഭാസി, ഉമ്മർ, സുകുമാരി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. 

ഡിസംബർ 12 ന് തിയറ്ററുകളിലെത്തുന്ന മാമാങ്കത്തിൽ നാല് ഗെറ്റപ്പുകളിലാണ് മമ്മൂട്ടി എത്തുന്നത്. എന്തായാലും മമ്മൂക്കയുടെ വേഷപ്പകർച്ച ബിഗ് സ്‌ക്രീനിൽ കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. 

Tags:
  • Movies