Monday 08 October 2018 12:38 PM IST : By സ്വന്തം ലേഖകൻ

‘‘വിവാഹമോചനം വളരെ സന്തോഷകരമായ തീരുമാനമായിരുന്നു’’; തുറന്ന് പറഞ്ഞ് മഞ്ജരി

manjari-new

വിവാഹമോചനത്തിന് ശേഷമാണ് സ്വയം വിശകലനം ചെയ്ത് തുടങ്ങിയതെന്നും വിവാഹമോചനം തന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു എന്നും ഗായിക മഞ്ജരി. അതിനെ ഒരു കറുത്ത അധ്യായമായി കാണുന്നില്ലന്നും അവർ വ്യക്തമാക്കി. ഒരു ടെലിവിഷൻ അഭിമുഖത്തിലായിരുന്നു മഞ്ജരിയുടെ തുറന്നു പറച്ചിൽ.

തനിക്ക് ഒരു ബന്ധം ഉണ്ടായിരുന്നത് നിയമപരമായിരുന്നു എന്നും ഒത്തുപോകാന്‍ സാധിക്കാത്തത് കൊണ്ട് വിവാഹമോചിതയായെന്നും അതിന് ശേഷമാണ് സ്വയം അനലൈസ് ചെയ്ത് തുടങ്ങിയതെന്നും മഞ്ജരി പറയുന്നു.

‘‘മുംബൈയില്‍ താമസിക്കുന്ന സ്ഥിതിക്ക് ഒരുപാട് കാര്യങ്ങള്‍ ഒരു മനുഷ്യനെന്ന നിലയില്‍ എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. നമ്മള്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പോലും വളരെ തിരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്. ഇതെനിക്കിഷ്ടാണ് അതെനിക്കിഷ്ടമല്ല അങ്ങനെ....ഈ ഇഷ്ടങ്ങള്‍ എനിക്ക് വളരെ കൂടുതലായിരുന്നു. ഇന്ന് അതൊക്കെ മാറി. അവിടെ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാത്ത ആള്‍ക്കാരെ, അത് വാങ്ങിക്കന്‍ സാധിക്കാത്ത ആള്‍ക്കാരെ കാണുമ്പോള്‍, അതില്‍ നിന്നും ഒരുപാടു ഞാന്‍ പഠിച്ചിരുന്നു. അങ്ങനെ ഒരുപാട് മാറ്റങ്ങള്‍ എനിക്ക് എന്നില്‍ ഉണ്ടാക്കാന്‍ പറ്റിയിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുമ്പോള്‍, അവര്‍ക്കെന്തെങ്കിലും വാങ്ങികൊടുക്കുമ്പോള്‍ അതില്‍ നിന്നും കിട്ടുന്ന സന്തോഷം. പറഞ്ഞറിയിക്കാനാകാത്തതാണ്. അതില്‍ ഞാന്‍ വളരെ സന്തോഷവതിയായിരിക്കും’’. അവർ വ്യക്തമാക്കുന്നു.