Tuesday 08 June 2021 11:12 AM IST : By സ്വന്തം ലേഖകൻ

‘എന്റെ പ്രാണൻ നീയാണ് ചിരൂ...തിരിച്ചു വാ..’! പ്രിയപ്പെട്ടവനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് മേഘ്ന രാജ്

megna-raj

അകാലത്തിൽ തന്നെ വിട്ടുപിരിഞ്ഞ ഭർത്താവ് ചിരഞ്ജീവി സർജയ്ക്കൊപ്പമുള്ള അപൂർമായ ചിത്രങ്ങളില്‍ ഒന്ന് പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയനടി മേഘ്ന രാജ്. ‘MINE’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മേഘ്ന നാല് മാസം ഗർഭിണിയായിരിക്കെയാണ് കന്നഡയിലെ സൂപ്പർതാരം കൂടിയായിരുന്ന ചിരു അപ്രതീക്ഷിതമായി മരണപ്പെട്ടത്. ഹൃദയാഘാതമായിരുന്നു കാരണം. ചിരുവിന്റെ മരണം സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചു. പ്രിയപ്പെട്ടവന്റെ വിയോഗം നൽകിയ വേദനയിൽ നിന്നു മേഘ്ന ഇപ്പോഴും പൂർണമായി പുറത്തു കടന്നിട്ടില്ല.

‘I love you! Come back’ എന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം ചിരുവിനൊപ്പമുള്ള മറ്റൊരു ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു.

ചിരുവിന്റെ മരണ ശേഷം മേഘ്ന ജൻമം നൽകിയ മകന് ജൂനിയർ ചിരു എന്നാണ് ആരാധകർ നൽകിയിരിക്കുന്ന വിശേഷണം. സിംബ എന്നും മോന് മറ്റൊരു വിളിപ്പേരുണ്ട്.