Friday 22 March 2019 03:23 PM IST : By സ്വന്തം ലേഖകൻ

‘ഭീമനാകുമെന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല’! രണ്ടാമൂഴം വിവാദത്തിൽ നിലപാട് വ്യക്തമാക്കി മോഹൻലാൽ

lal-new-2

രണ്ടാമൂഴം സിനിമയാകുമോയെന്ന ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കുമിടെ, വിഷയത്തിൽ പ്രതികരണവുമായി മോഹൻലാൽ.

എം.ടി വാസുദേവൻനായരുടെ തിരക്കഥയിൽ വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുമെന്നു പ്രതീക്ഷിക്കപ്പെടുന്ന രണ്ടാമൂഴം പലവിധ വിവാദങ്ങളിൽ പെട്ട് നടക്കുമോ ഇല്ലയോ എന്ന സംശയത്തിലാണ്. എന്നാൽ, ഭീമന്റെ വേഷം അവതരിപ്പിക്കുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് മോഹൻലാൽ പറയുന്നത്. തന്റെ പുതിയ ചിത്രം ലൂസിഫറിന്റെ പ്രചരണ പരിപാടികളുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘അതൊരു വലിയ ചോദ്യചിഹ്നമായി നില്‍ക്കുന്നു. സിനിമയെന്നത് സംഭവിക്കുന്ന കാര്യമാണ്. രണ്ടാമൂഴത്തില്‍ ഭീമനായി അഭിനയിക്കുന്നു എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഒരുപാട് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതൊരു വലിയ ചോദ്യചിഹ്നമാണ്. ആ സെറ്റില്‍ പോയി അഭിനയിച്ചു തുടങ്ങുമ്പോഴേ ഞാന്‍ അതില്‍ അഭിനയിച്ചു എന്നെനിക്ക് പറയാനാകൂ. ചില തെറ്റിദ്ധാരണകള്‍ വന്നിട്ടുണ്ട്, അത് പരിഹരിക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. അല്ലാതെ നടക്കാന്‍ പോകുകയാണെന്നോ നടക്കില്ലെന്നോ എനിക്ക് പറയാനാകില്ല. അതിനുള്ള അധികാരമോ അറിവോ തയാറെടുപ്പോ എനിക്കില്ല’’.- താരം വ്യക്തമാക്കുന്നു.

മോഹന്‍ലാലിന് പുറമെ പൃഥ്വിരാജ്, മഞ്ജു വാരിയര്‍, മുരളി ഗോപി, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.