നയൻതാരയെ നായികയാക്കി സുന്ദർ സി. സംവിധാനം ചെയ്യുന്ന ‘മൂക്കുത്തി അമ്മന്‍’ രണ്ടാം ഭാഗം ചിത്രീകരവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ തുടരുന്നു. എന്നാല്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ഷൂട്ടിങ് പുനരാരംഭിക്കുകയാണെന്നും നിർമ്മാതാവ് ഇഷാരി ഗണേഷിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചിത്രത്തിന്റെ സെറ്റിൽ കോസ്റ്റ്യൂമിനെച്ചൊല്ലി നയൻതാരയും ഒരു സഹസംവിധായകനും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായെന്നും നയൻതാര ഇയാളെ ശകാരിച്ചെന്നും റിപ്പോർട്ടുകൾ പുറത്തു വന്നു. ഇതോടെ സുന്ദർ സി സിനിമയുടെ ചിത്രീകരണം നിർത്തിവച്ചെന്നും നയൻതാരയെ മാറ്റി തമന്നയെ കൊണ്ടുവരാൻ ആലോചിച്ചതായും അഭ്യൂഹങ്ങൾ എത്തി. എന്നാൽ നയൻതാരയുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചെന്നും ഇതേ തുടർന്ന് പൊള്ളാച്ചിയിലെ ഷൂട്ടിംഗ് റദ്ദാക്കുകയും ചെന്നൈയിലെ ആലപ്പാക്കത്തുള്ള പൊന്നിയമ്മൻ ക്ഷേത്രത്തിൽ ഷൂട്ടിംഗ് പുനരാരംഭിച്ചു എന്നും റിപ്പോർട്ടുകളുണ്ട്.
നയന്‍താര മൂക്കുത്തി അമ്മന്‍ ദേവി ആയി വേഷമിട്ട് 2020ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘മൂക്കുത്തി അമ്മന്‍’. ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ ഒരുങ്ങുന്നത്.