Friday 23 September 2022 11:32 AM IST : By സ്വന്തം ലേഖകൻ

ക്യാപ്റ്റൻ മില്ലെറിൽ ധനുഷിനൊപ്പം മൂർ: ഒരുങ്ങുന്നത് പാൻ ഇന്ത്യൻ ചിത്രം

moor

ധനുഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ക്യാപ്റ്റൻ മില്ലെറിൽ മലയാളി താരം മൂർ.

‘കള’ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം നേടിയ മൂറിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ് ‘ക്യാപ്റ്റൻ മില്ലെര്‍’.

പ്രിയങ്ക മോഹൻ, സുന്ദീപ് കിഷൻ, നിവേദിത സതീഷ്, ജോൺ കൊക്കൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.അരുൺ മതേശ്വരൻ തന്നെയാണ് രചനയും നിർവഹിക്കുന്നത്. സെന്തിൽ ത്യാഗരാജനും, അർജുൻ ത്യാഗരാജനും ചേർന്നാണ് നിർണമാണം. ഒരേസമയം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിന് എത്തും.