Wednesday 22 May 2019 04:01 PM IST : By സ്വന്തം ലേഖകൻ

മഹാനടൻ മോഹൻലാലിന്റെ 40 വർഷത്തെ ജീവിതം പകർത്തി ‘മുഖരാഗം’

lal-mukharagam

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ 40 വർഷത്തെ സിനിമാ ജീവിതം പുസ്തകമായി ഒരുങ്ങുന്നു. ‘മുഖരാഗം’ എന്ന പേരിൽ പുസ്തകം രചിച്ചിരിക്കുന്നത് ഭാനു പ്രകാശാണ്. മോഹൻലാൽ തന്നെയാണ് ഈ സന്തോഷം ഫെയ്‌സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

"മുഖരാഗം എന്റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയ ജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉൾച്ചേർന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാർഥ്യമാക്കുന്നത്. 2020 ൽ പൂർത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാർക്ക് മുന്നിൽ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം."- മോഹൻലാൽ കുറിച്ചതിങ്ങനെ.