Tuesday 11 June 2024 12:41 PM IST : By സ്വന്തം ലേഖകൻ

ബാന്ദ്രയിലേക്ക് കുടിയേറി ‘അനിമൽ’ നായിക; 14 കോടിയുടെ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി തൃപ്തി ദിമ്രി

thripthi-bbbb

ബോളിവുഡ് താരം രൺവീർ കപൂർ നായകനായ അനിമൽ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ താരമാണ് തൃപ്തി ദിമ്രി. മുംബൈയിലെ ബാന്ദ്രയിൽ 14 കോടി വിലമതിക്കുന്ന ആഡംബര ബംഗ്ലാവ് താരം സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഷാറുഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങി മുൻനിര താരങ്ങൾ വസിക്കുന്ന കാർട്ടർ റോഡിലാണ് തൃപ്തിയുടെ ആഡംബര ഭവനം. 

2226 ചതുരശ്ര അടി വിസ്തൃതമായ സ്ഥലത്ത്  2194 ചതുരശ്ര അടി ബിൽറ്റ് അപ് ഏരിയയോട് കൂടിയാണ് വീട് സ്ഥിതി ചെയ്യുന്നത്. ജൂൺ മൂന്നിന് വീടിന്റെ ഔദ്യോഗിക രജിസ്ട്രേഷൻ പൂർത്തിയായി. മുപ്പതിനായിരം രൂപ രജിസ്ട്രേഷൻ തുകയായും 70 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും തൃപ്തി അടച്ചിട്ടുണ്ടെന്ന് രേഖകൾ സൂചിപ്പിക്കുന്നു.

50,000 നും 1,50,000 നും ഇടയിലാണ് ബാന്ദ്ര വെസ്റ്റിൽ ഒരു ചതുരശ്ര അടിക്ക് വില മതിപ്പ്. പ്രോപ്പർട്ടിയുടെ കാലപ്പഴക്കം, സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, സമീപത്തെ സൗകര്യങ്ങൾ എന്നിവയെ ആശ്രയിച്ച് വിലയിൽ മാറ്റമുണ്ടാകും. വീട് വാങ്ങിയ സന്തോഷം തൃപ്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 

Tags:
  • Movies