Tuesday 28 January 2020 04:03 PM IST : By സ്വന്തം ലേഖകൻ

പട്ടിൽ സുന്ദരിപ്പെണ്ണായി നവ്യ; ക്യൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

navya-photo

പട്ടുസാരിയിൽ സുന്ദരിപ്പെണ്ണായി നവ്യ നായർ. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അവിനാശ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങളിലാണ് നവ്യ അതിസുന്ദരിയായി എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. മെറൂൺ നിറത്തിലുള്ള കസവ് പട്ടും ഡിസൈനര്‍ ബ്ലൗസും അണിഞ്ഞ് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ നവ്യയെയാണ് ചിത്രങ്ങളിൽ കാണാനാകുക.

നന്ദനത്തിലെ ബാലാമണിയായെത്തിയ നവ്യ മലയാളികളുടെ മനസ്സിൽ ചുരുങ്ങിയ കാലം കൊണ്ടാണ് ഇടം നേടുന്നത്. തമിഴിൽ ഉൾപ്പെടെ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രിയനായികയാകാൻ നവ്യയ്ക്ക് സാധിച്ചു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് നടി വീണ്ടും അഭിനയ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്.

ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. വി.കെ. പ്രകാശാ ചിത്രം സംവിധാനം ചെയ്യുന്നത്. തനി നാട്ടിൻപുറത്തുകാരിയായുള്ള പെൺകുട്ടിയായി നവ്യ എത്തുന്നു.