തമിഴകത്തിന്റെ താരറാണിയാണ് നയന്‍താര. തമിഴിൽ മാത്രമല്ല, തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള ലേഡി സൂപ്പര്‍സ്റ്റാറും നയൻസ് തന്നെയെന്നു പറയാം. വികടന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നയന്‍സിനെ അൽപ്പം കളിപ്പിക്കാനെന്ന രീതിയിൽ അവതാരക ഒരു ചോദ്യം ചോദിച്ചു. ആരാണ് ഇഷ്ട നടന്‍? അധികം ആലോചിച്ച് നിൽക്കാതെ നയൻതാര പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, ‘തല–അജിത്ത് തന്നെ’. നയൻതാരയ്ക്ക് അവാർഡ് കൊടുത്ത വിജയ് സേതുപതിയും ഇളയദളപതി വിജയ്‌യും അടക്കം വേദിയില്‍ ഉണ്ടായിരുന്ന എല്ലാവരും കൈയ്യടിച്ച് ആ ഉത്തരത്തെ സ്വീകരിച്ചു.
അപ്പോള്‍ ദാ വരുന്നു മറ്റൊരു ചോദ്യം അപ്പോൾ വിജയ് സാറിനെ പറ്റി എന്താണ് അഭിപ്രായം? നയന്‍ അതിനും നല്ലൊരു മറുപടി നല്‍കി. ഇത്രയും ശാന്തനായ ഒരാളെ താന്‍ കണ്ടിട്ടില്ലെന്നായിരുന്നു നയന്‍താരയുടെ മറുപടി. അജിത്തിനൊപ്പം ഏകന്‍, ബില്ല, ആരംഭം എന്നീ ചിത്രങ്ങള്‍ നയൻതാര നായികയായി അഭിനയിച്ചിട്ടുണ്ട്. ഈ മൂന്ന് ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളുമായിരുന്നു. തമിഴകത്തെ ഭാഗ്യ ജോഡി ആണിവരെന്നാണ് ആരാധകർ പറയുന്നത്.
അറം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള അവാര്‍ഡ് ഏറ്റുവാങ്ങാനെത്തിയതാണ് നയന്‍താര. വിജയ് സേതുപതിക്കൊപ്പം അഭിനയിച്ച നാനും റൗഡി താൻ എന്ന ചിത്രത്തിലെ അഭിനയത്തിനും നയൻതാരയ്ക്ക് അവാർഡ് ലഭിച്ചിരുന്നു.