Wednesday 18 November 2020 11:10 AM IST : By സ്വന്തം ലേഖകൻ

‘നെട്രികണ്ണുമായി’ ലേഡി സൂപ്പർസ്റ്റാർ ; ത്രില്ലറിൽ നയൻതാരയ്ക്ക് ഒപ്പം വിഗ്നേശ് ശിവനും

gsgsg

സൂപ്പർസ്റ്റാർ നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം ‘നെട്രികണ്ണിന്റെ’ ടീസർ പുറത്തിറങ്ങി. അന്ധയായ നായികയായി നയൻതാര എത്തുന്ന ത്രില്ലർ ചിത്രത്തിന്റെ ടീസർ , താരത്തിന്റെ ജന്മദിന സമ്മാനമായാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്.  നയൻതാരയുടെ കാമുകനും സംവിധായകനുമായ വിഗ്നേശ് ശിവൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുവാണ്.

മലയാളി താരം അജ്മൽ അമീർ ചിത്രത്തിൽ വില്ലൻ റോളിലാണെന്നാണ് സൂചന. നയൻതാരയുടെ അറുപത്തിയഞ്ചാമത് ചിത്രമാണ് നെട്രികണ്ണ്. 1981 പുറത്തിറങ്ങിയ രജനീകാന്ത് ചിത്രത്തിന്റെ പേര്, അനുമതി വാങ്ങിയിട്ടാണ് നയൻതാര ചിത്രത്തിനായി വീണ്ടും ഉപയോഗിച്ചിരിക്കുന്നത്.

Tags:
  • Movies