Thursday 23 May 2019 04:15 PM IST : By സ്വന്തം ലേഖകൻ

‘പട’ നയിച്ച് ചാക്കോച്ചനും ജോജുവും വിനായകനും! ചിത്രീകരണം തുടങ്ങി

pada

കുഞ്ചാക്കോ ബോബനും വിനായകനും ജോജു ജോര്‍ജും നായകനിരയിൽ ഒന്നിക്കുന്ന ‘പട’ വരുന്നു. കമല്‍ കെ.എം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘പട’.

2012ല്‍ പുറത്തെത്തിയ ഹിന്ദി ചിത്രം ‘ഐഡി’യിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് കമൽ. ഇ 4 എന്റര്‍ടെയ്ന്‍മെന്റ ് നിര്‍മിക്കുന്ന പടയുടെ ചിത്രീകരണം തുടങ്ങി.

കാല്‍ നൂറ്റാണ്ട് മുമ്പ്, ഏറെ മാധ്യമശ്രദ്ധ നേടിയ ഒരു യഥാര്‍ഥ സംഭവത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം.

റിലീസിനൊരുങ്ങുന്ന വൈറസിലും ചാക്കോച്ചനും ജോജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഷാനവാസ് എം ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനാണ് വിനായകന്റെ പുതിയ റിലീസ്.