Friday 02 February 2024 12:53 PM IST : By സ്വന്തം ലേഖകൻ

‘സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് പൂനം അന്തരിച്ചു’: ഞെട്ടലിൽ സിനിമ ലോകവും ആരാധകരും

poonam

ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന, പൂനം അന്തരിച്ചുവെന്ന കുറിപ്പിന്റെ ഞെട്ടലിൽ സിനിമ ലോകവും ആരാധകരും. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് പൂനം അന്തരിച്ചുവെന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പുറംലോകം അറിഞ്ഞത്.

‘ഈ പ്രഭാതം ഞങ്ങളെ സംബന്ധിച്ച് വളരെ അധികം ബുദ്ധിമുട്ടേറിയതാണ്. പ്രിയപ്പെട്ട പൂനത്തെ സെർവിക്കൽ കാൻസർ ബാധിച്ച് ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ സങ്കടമുണ്ട്. ബന്ധപ്പെടുന്ന ഓരോ വ്യക്തിയും ശുദ്ധമായ സ്നേഹത്തോടും ദയയോടും കൂടിയായിരുന്നു അവളോട് പെരുമാറിയിരുന്നത്. ഇത് വേദനയുടെ സമയമാണ്, അവളെ ഓർക്കുന്ന ഈ സമയത്ത് സ്വകാര്യത മാനിക്കണം എന്ന് അഭ്യർഥിക്കുന്നു’. – ഇതാണ് ഇൻസ്റ്റഗ്രാം കുറിപ്പ്.

ഇത് വ്യാജവാർത്തയാണോ അതോ, ഏതെങ്കിലും പ്രമോഷനാണോ എന്ന സംശയവും ഉയർന്നു വരുന്നുണ്ട്. പൂനം പാണ്ഡെയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന പ്രചരണവും ശക്തം.