Monday 23 May 2022 02:50 PM IST : By സ്വന്തം ലേഖകൻ

‘ഹായ് ചെല്ലംസ്...ഞങ്ങള്‍ വീണ്ടും വരുന്നു’: വിജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രകാശ് രാജ്

prakash-raj

ഇടവേളക്ക് ശേഷം വീണ്ടും വിജയ്ക്കൊപ്പം ഒരു സിനിമയിൽ ഒന്നിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് പ്രകാശ് രാജ്. ‘ഹായ് ചെല്ലംസ്... ഞങ്ങള്‍ വീണ്ടും വരുന്നു’ എന്ന കുറിപ്പോടെ വിജയ്ക്കൊപ്പമുള്ള ഒരു ചിത്രം പ്രകാശ് രാജ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

വംശി പൈഡിപള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുങ്കിലും ഒരേസമയം നിര്‍മ്മിക്കുന്ന ചിത്രത്തിനായി തമന്‍ ആണ് സംഗീത ഒരുക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. യോഗി ബാബു, ശ്രീകാന്ത്, ശരത് കുമാര്‍, പ്രഭു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

‘ഗില്ലി’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത കൂട്ടുകെട്ടാണ് വിജയ്–പ്രകാശ് രാജ് കോമ്പിനേഷന്‍.