Wednesday 09 June 2021 09:12 AM IST : By സ്വന്തം ലേഖകൻ

ഇതിപ്പോ ആ റോക്കി ഭായിക്കു കൂടി നാണക്കേടാണല്ലോ നീലേട്ടാ...! ‘കെജിഎഫ്’ സവിധായകനെ ട്രോളി സോഷ്യൽ മീഡിയ

prasanth-neel

കന്നഡയിൽ നിന്നെത്തി ഇന്ത്യയാകെ തരംഗമായ ‘കെജിഎഫ്’ന്റെ സംവിധായകൻ പ്രശാന്ത് നീലാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ താരം. പ്രശാന്തിനെ ട്രോളി രസിക്കുകയാണ് ആരാധകർ.

കോവിഡ് വാക്സിൻ എടുക്കുന്ന തന്റെ ചിത്രം പ്രശാന്ത് പങ്കുവച്ചതാണ് കാരണം. ചിത്രത്തിൽ കൈവച്ച് മുഖം മറച്ച് കണ്ണടച്ചിരുന്നാണ് പ്രശാന്ത് വാക്സിൻ സ്വീകരിക്കുന്നത്. എല്ലാവരും വാക്സിൻ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നുമുള്ള കുറിപ്പും ചിത്രത്തോടൊപ്പമുണ്ട്.

എന്നാൽ പ്രശാന്ത് പേടിച്ചാണിരിക്കുന്നതെന്നും റോക്കി ഭായിയെ സൃഷ്ടിച്ചയാൾക്ക് ഇത്ര പേടിയോ എന്നുമൊക്കെയാണ് മലയാളികളടക്കമുള്ള ആരാധകരുടെ കളിയാക്കൽ.