Tuesday 17 September 2019 03:00 PM IST : By സ്വന്തം ലേഖകൻ

‘എന്റെ ജീവിതത്തിന്റെ പ്രകാശമേ, എന്റെതായി തുടരുന്നതിന് നന്ദി’! നിക്കിന് ജൻമദിനാശംസകൾ നേര്‍ന്ന് പ്രിയങ്കയുടെ കുറിപ്പ്

priyanaka

പ്രിയപ്പെട്ടവന് ജൻമദിനാശംസകൾ നേർന്ന് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ഭർത്താവും പ്രമുഖ അമേരിക്കൻ റോക്ക് ഗായകനുമായ നിക് ജൊനാസിന്റെ 27–ാം ജന്മദിനമാണ് ഇത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പിലൂടെയാണ് നിക്കിന് പ്രിയങ്കയുടെ ആശംസ. ഇരുവരുമൊന്നിച്ചുള്ള ഫോട്ടോകളും വിഡിയോയും താരം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

‘എന്റെ ജീവിതത്തിന്റെ പ്രകാശം. നിനക്കൊപ്പമുള്ള ഓരോ ദിവസവും കൂടുതല്‍ മികച്ചതായിക്കൊണ്ടിരിക്കുന്നു. ഞാനിതുവരെ കണ്ടതില്‍ വച്ചേറ്റവും വിശാലമനസ്കനായ, സ്നേഹമുള്ള മനുഷ്യനായിരിക്കുന്നതില്‍ നന്ദി. എന്റെതായി തുടരുന്നതിന് നന്ദി. ഹാപ്പി ബര്‍ത്ത്ഡേ. ഐ ലവ് യൂ നിക്ക് ജോനാസ്’- പ്രിയങ്ക കുറിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു നിക്കിന്റെയും പ്രിയങ്കയുടെയും വിവാഹം. താരത്തിന്റെ ജൻമദിനാശംസ ഇതിനോടകം വൈറലാണ്.